ട്രൈബ്യൂണൽ നിയമനം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ട്രൈബ്യൂണൽ നിയമനങ്ങൾ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സുപ്രീം കോടതി വിധിയെ മാനിക്കാതെ നിയമ നിർമാണം നടത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കോടതിയുടെ ക്ഷമ പരീക്ഷിക്കുന്ന ഈ നടപടിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അറിയിച്ച കോടതി ഒഴിവുകൾ നികത്താൻ കേന്ദ്ര സർക്കാരിന് ഒരാഴ്ചത്തെ സമയം നൽകി.

ട്രൈബ്യൂണൽ ഭേദഗതി ബിൽ ചോദ്യം ചെയ്തുകൊണ്ട് ഉള്ള ഹർജി പരിഗണിക്കവെ ആണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. ട്രൈബ്യൂണലുകളെ ദുർബലമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

സുപ്രീം കോടതിയുടെ ക്ഷമ കേന്ദ്ര സർക്കാർ പരീക്ഷിക്കുകയാണോ എന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. ട്രൈബ്യൂണലുകളിലെ ഒഴിവ് നികത്താൻ നിർദ്ദേശം നൽകിയിട്ടും വിധി നടപ്പാക്കാൻ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ശ്രമം ഒന്നും ഉണ്ടായില്ല. ഹർജി വീണ്ടും പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ച വരെയുള്ള ഒരാഴ്ച സമയം കേന്ദ്ര സർക്കാരിന് നൽകും.

അതിനുള്ളിൽ നിയമനങ്ങൾ നടന്നില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. ഏതാനും ചില ഒഴിവുകൾ നികത്തിയിട്ടുണ്ട് എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചപ്പോൾ അതിൻ്റെ വിശദാംശങ്ങൾ നൽകാൻ കോടതി ആവശ്യപ്പെട്ടു.

ട്രൈബ്യൂണൽ നിയമനങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പരിഷ്കാരങ്ങൾ സുപ്രീം കോടതി മുൻപ് റദ്ദ് ചെയ്തവയാണ്. ഒഴിവാക്കപ്പെട്ട ഇതേ വ്യവസ്ഥകൾ ഉൾപ്പെടുത്തി ആണ് കഴിഞ്ഞ വർഷകാലത്ത് കേന്ദ്ര സര്‍ക്കാര്‍ പാർലമെൻ്റിൽ ട്രൈബ്യൂണൽ നിയമന ഭേദഗതി ബിൽ അവതരിപ്പിച്ചത്.

കോടതി വിധിയെ മറികടക്കാൻ റദ്ദാക്കിയ അതെ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബില്ലെന്നും കോടതി പരാമർശിച്ചു. ബഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വര എന്നിവരും കോടതി ഉത്തരവിനോടുള്ള കേന്ദ്ര സർക്കാരിൻ്റെ അനാസ്ഥയിൽ അതൃപ്തി രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News