നാളെ മമ്മൂക്കയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് തയാറാക്കിയ മ്യൂസിക് ട്രിബ്യൂട്ട് പങ്കുവെച്ച് നടി മഞ്ജു വാര്യര്‍. രാജീവ് ആലുങ്കല്‍ എഴുതി മധു ബാലകൃഷ്ണന്‍ പാടിയ മ്യൂസിക് ട്രിബ്യൂട്ടാണ് മഞ്ജു ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്.
മമ്മൂക്കയുമായി വളരെ നല്ല ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മഞ്ജു. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്. കഴിഞ്ഞ ദിവസം മമ്മൂക്കയുമായുള്ള തന്റെ പഴയ ഒരു അനുഭവം മഞ്ജു പങ്കുവെച്ചിരുന്നു.
ജീവിതത്തില്‍ ആദ്യമായൊരു സിനിമാതാരത്തിന്റെ കൂടെ ഫോട്ടോ എടുക്കുന്നതു മമ്മൂക്കയുടെ കൂടെയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഞാനന്നു സ്‌കൂള്‍ കലോത്സവ കലാതിലകമാണ്.
അതുകൊണ്ട് ഉദ്ഘാടനത്തിനുശേഷം അവിടെ ഡാന്‍സ് ചെയ്യുന്നുണ്ടായിരുന്നു. ഞാനതു പറയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം സല്ലാപം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ മമ്മൂക്ക ഉദ്യാനപാലകന്‍ എന്ന സിനിമയുടെ ഷൂട്ടുമായി ഒറ്റപ്പാലത്തു വന്നു. അടുത്തടുത്തായിരുന്നു സെറ്റുകള്‍.
ഒരു ദിവസം കണ്ടപ്പോള്‍ ഞാന്‍ പോയി പരിചയപ്പെട്ടു. കണ്ട ഉടനെ പറഞ്ഞു; എനിക്കറിയാമെന്ന്. അതു വെറുതെ പറഞ്ഞതാകുമെന്ന് ഞാന്‍ കരുതി. പക്ഷേ, അടുത്ത വാചകം എന്നെ അദ്ഭുതപ്പെടുത്തി: ”കൂടെനിന്നു ഫോട്ടോ എടുത്ത ആദ്യ സിനിമാക്കാരന്‍ ഞാനല്ലേ?” ഇതുപോലെ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഒരാളില്ലെന്നു പിന്നീടു പലതവണ കണ്ടപ്പോള്‍ മനസ്സിലായെന്നും മഞ്ജു പറഞ്ഞിരുന്നു.
Get real time update about this post categories directly on your device, subscribe now.