സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പട്യാല കോടതിയില്‍ ആണ് ഹാജരാക്കിയത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളെയും കോടതിയില്‍ ഹാജരാക്കി.

അന്വേഷണവുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിന് നടിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ദില്ലി പൊലീസ് അവശ്യപ്പെടും. നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നാല് പേരെയാണ് ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം അറസ്റ്റ് ചെയ്തത്.

വ്യവസായിയുടെ ഭാര്യയില്‍ നിന്ന് ഇരുന്നൂറ് കോടി രൂപ തട്ടിയെടുത്ത കേസില്‍ മക്കോക്ക ചുമത്തി ഇന്നലെയാണ് നടി ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ പ്രധാന പ്രതിയും ലീന മരിയ പോളിന്റെ പങ്കാളിയുമായ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ നിലവില്‍ ജയിലില്‍ ആണ് ഉള്ളത്. ഇരുവരുടെയും പേരില്‍ കോടികളുടെ വിവിധ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News