കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും പരിഭവങ്ങളും പരിഹരിച്ചുവെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇന്ദിരാഭവനില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.
മഞ്ഞുരുകിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മഞ്ഞ് ഉണ്ടായിട്ടില്ല ഉരുകാനെന്നുംപ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ഹൈക്കാന്‍ഡിനെ അറിയിച്ചുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വരുന്നില്ലെന്നും സുഘാകരന്‍ പറഞ്ഞു.
കാര്യങ്ങളെല്ലാം സോള്‍വായി. ഒറ്റക്കെട്ടായി പോകാന്‍ ധാരണയിലെത്തി. പുനഃസംഘടന ചര്‍ച്ചയുടെ ഭാഗമായി നേതാക്കള്‍ തങ്ങളോടൊപ്പമുണ്ടാകും. പുനഃസംഘടനാ ചര്‍ച്ചകള്‍ നടക്കുകയാണ്. പുനഃസംഘടനയുടെ ഭാഗമായാണല്ലോ താന്‍ കെപിസിസി പ്രസിഡന്റ് ആയതെന്നും സുധാകരന്‍ പറഞ്ഞു.
ഡി.സി.സി അധ്യക്ഷ സ്ഥാന നിര്‍ണയത്തെ ചൊല്ലി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തങ്ങളുടെ അതൃപ്തി പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേരത്തെ ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.