കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഡി വൈ എഫ് ഐ റിലേ സത്യാഗ്രഹ സമരം

കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹസമരത്തിന് തുടക്കമായി.ഈ മാസം പത്ത് വരെയാണ് റിലേ സത്യാഗ്രഹ സമരം. തിരുവനന്തപുരം രാജ് ഭവന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.

ഇന്ധന വിലവർദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്രസർക്കാരിന്റെ വാക്സിൻ നിഷേധം എന്നീ വിഷയങ്ങളുയർത്തിയാണ് കേന്ദ്ര സർക്കാരിനെതിരെ ഡി വൈ എഫ് ഐ റിലേ സത്യാഗ്രഹം സംഘടിപ്പിച്ചത്.ഇന്ന് ആരംഭിച്ച പ്രതിഷേധം അഞ്ച് ദിവസം നീണ്ട് നിൽക്കും.ഈ മാസം പത്തിന് അവസാനിക്കും.

സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരപരിപാടി തിരുവനന്തപുരം രാജ് ഭവന് മുന്നിൽ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.

കൊവിഡിന്‍റെ മറവിൽ രാഷ്ട്ര വിരുദ്ധമായ സാമ്പത്തിക നയങ്ങളാണ് മോഡി രാജ്യത്ത് നടപ്പിലാക്കുന്നത്.വാക്സിൻ നയത്തിലെ കേന്ദ്രത്തിന്‍റെ നിരുത്തരവാദിത്വം ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്‍റ് എസ്.സതീഷ് തുടങ്ങിയ നേതാക്കൾ തിരുവനന്തപുരത്തും മറ്റ് നേതാക്കൾ ജില്ലകളിലെ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിലും പങ്കെടുത്തു. ബ്ലോക്ക് കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലായിരുന്നു പ്രതിഷേധം.കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പരിപാടി.നിപ അതീവ ജാഗ്രത പ്രഖ്യാപിച്ച കോ‍ഴിക്കോട് നടത്താനിരുന്ന റിലേ സത്യാഗ്രഹ സമരം പിൻവലിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News