അപ്രതീക്ഷിത അതിഥിയായി നീലമുഖി കടൽവാത്ത

എറണാകുളം മാല്യങ്കരയിൽ അപ്രതീക്ഷിത അതിഥിയായി നീലമുഖി കടൽവാത്തയെത്തി. അറ്റ്‌ലാന്റിക് സമുദ്ര ഭാഗങ്ങളിൽ മാത്രം കണ്ടുവരുന്ന പക്ഷിയാണ് നീലമുഖി കടൽവാത്ത. പറക്കാൻ പ്രയാസമുള്ള അവസ്ഥയിലായിരുന്നു കടൽവാത്ത മാല്യങ്കര വെൺമണിശേരി ലെനിന്റെ ചീനവലയ്ക്ക് സമീപത്തു വന്നത്.

അറ്റ്‌ലാന്റിക് സമുദ്ര ഭാഗങ്ങളിൽ മാത്രം കണ്ടുവരുന്ന ദേശാടനപ്പക്ഷിയാണ് നീലമുഖിയെന്ന കടൽവാത്ത. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായിട്ടായിരുന്നു നീലമുഖി കടൽവാത്ത മാല്യങ്കര സ്വദേശി ലെനിൻ്റെ വഞ്ചിയിലെത്തിയത്.

ചീനവല വലിക്കാൻ പോകുന്നതിനിടയിലാണ് വെള്ളത്തിൽ ഒരു പക്ഷി കിടന്ന് പിടയ്ക്കുന്നത് കണ്ടത്. അടുത്തുചെന്നപ്പോൾ പക്ഷി വഞ്ചിയിൽ
കയറി. പറക്കാൻ പ്രയാസമുള്ള അവസ്ഥയിലായതു കൊണ്ട് ലെനിൻ, പക്ഷിയെ വീട്ടിലെത്തിച്ച് മത്സ്യവും മറ്റും ഭക്ഷണമായി നൽകി. പിന്നീടാണ് അതിഥി വിദേശിയാണെന്ന് ലെനിൻ തിരിച്ചറിയുന്നത്.

പ്രജനനത്തിനും വിശ്രമത്തിനും മാത്രമേ നീലമുഖി കടൽവാത്ത തീരങ്ങളണയൂ. കാലാവസ്ഥയിലെ മാറ്റവും ഉൾക്കടലിലെ ശക്തമായ കാറ്റും മൂലം ദിശ തെറ്റിയാകും കടൽവാത്ത മാല്യങ്കരയുടെ തീരത്ത് എത്തിയതെന്നാണു നിഗമനം. നിലവിൽ പക്ഷിയെ താൽകാലികമായി സംരക്ഷിക്കാൻ ലെനിനു തന്നെയാണ് അധികൃതർ ചുമതല നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News