കോ‍ഴിക്കോട് നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജം; പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി വീണാ ജോർജ്

നിപ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കോ‍ഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ആരംഭിച്ച നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജമായി.  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കൺട്രോൾ റൂം പ്രവർത്തനങ്ങൾ വിലയിരുത്തി. മൂന്ന് കൗണ്ടറുകളിലായാണ് കൺട്രോൾറൂം പ്രവർത്തിക്കുന്നത്.

എൻക്വയറി കൗണ്ടർ 24 മണിക്കൂറും പ്രവർത്തിക്കും. നാല് ജീവനക്കാർ മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവർത്തിക്കുക. 0495-2382500, 0495-2382501, 0495-2382800, 0495-2382801 നമ്പറുകളിൽ ജനങ്ങൾക്ക് സംശയനിവാരണം നടത്താം.

ഇതുവരെ കണ്ടെത്തിയ സമ്പർക്ക പട്ടികയിലുള്ള മുഴുവൻപേരെയും ബന്ധപ്പെട്ട് കോൺടാക്ട് ട്രാക്കിങ് കൗണ്ടറിൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതിയും റെക്കോർഡ് ചെയ്യുന്നുണ്ട്. രാവിലെ ഒൻപത് മുതൽ ആറ് വരെയാണ് കൗണ്ടറിന്റെ പ്രവർത്തന സമയം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവിലെ എട്ട് വോളന്റിയർമാരാണ് കൗണ്ടറിലുള്ളത് . മെഡിക്കൽ കോളേജിൽ സമ്പർക്ക പട്ടികയിലുള്ളവരുടെ വിശദാംശങ്ങൾ മെഡിക്കൽ കോളേജ് കോൺടാക്ട് ട്രേസിംഗ് ടീം രേഖപ്പെടുത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here