ലീഗിന്റെ സ്വിസ് ബാങ്കാണ് എ ആര്‍ നഗര്‍ ബാങ്ക്; തട്ടിപ്പിന്റെ സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടി; കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹവാല ഇടപാടുകള്‍ നടത്തി: ഗുരുതര ആരോപണങ്ങളുമായി കെ ടി ജലീല്‍

എ ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും ബിനാമി ഹരികുമാറുമെന്ന് എം എല്‍ എ കെ ടി ജലീല്‍. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബെനാമി ഹരികുമാറാണ് 862 വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. എ ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പിന്റെ സൂത്രധാരന്‍ പി കെ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ ആരോപിച്ചു.

257 കസ്റ്റമർ ഐ.ഡി കളിലെ വിവരങ്ങളുപയോഗിച്ച് 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.  10 വര്‍ഷത്തിനിടെ 1021 കോടിയുടെ തട്ടിപ്പാണ് എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലൂടെ നടത്തിയെന്നും കെടി ജലീല്‍ ആരോപിച്ചു.

പികെ കുഞ്ഞാലിക്കുട്ടിയാണ് മുഖ്യ സൂത്രധാരനെന്നും മുൻ ബാങ്ക് സെക്രട്ടറി ഹരികുമാറും തട്ടിപ്പില്‍ പങ്കാളിയാണെന്നും ജലീല്‍ പറഞ്ഞു. വ്യാപകമായി കള്ളപ്പണം വെളുപ്പിക്കലും തിരിമറിയും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്നാണ് നടത്തിയത്.

രാജ്യത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഇടപാടുകള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നു. എ ആര്‍ നഗര്‍ ബാങ്ക് ലീഗിന്റെ സ്വിസ് ബാങ്ക് ആക്കി മാറ്റുകയായിരുന്നുവെന്ന് കെ ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എ.ആര്‍ നഗർ ബാങ്ക് അഴിമതി ആരോപണം സഹകരണ വകുപ്പ് അന്വേഷണ സംഘം അന്വേഷിച്ചു. ജില്ലാ ജോയിന്‍റ് റജിസ്ട്രാർക്ക് റീപോർട്ട് സമർപ്പിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് 50 ലക്ഷം രൂപ ബാങ്കില്‍ നിന്നും വായ്പ നല്‍കി.

പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ 3 കോടി അനധികൃത നിക്ഷേപം ആര്‍ ബി ഐ അന്വേഷണത്തിലാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ രണ്ടത്താണി ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ക്ക് വാരിക്കോരി എ ആര്‍ ബാങ്ക് വായ്പ നല്‍കിയെന്നും കെ ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എ ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ദേശദ്രോഹ കള്ളപ്പണ ഇടപാടും നടന്നു.

കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹവാല ഇടപാടുകള്‍ നടത്തിയെന്നും കെ ടി ജലീല്‍ ആരോപിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക് പാണ്ടിക്കടവത്ത് 6. 12.2015, 1.6.2017, 21.6.2017 തീയതികളിലായി മൂന്ന് കോടി രൂപ എ.ആർ നഗർ സഹകരണ ബാങ്കിൻ്റെ പേരിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൂരിയാട് ബ്രാഞ്ചിലുള്ള കറൻറ് അക്കൗണ്ട് നമ്പർ 5616 ൽ വിദേശത്തുനിന്ന് നിക്ഷേപം നടത്തിയെന്നും ജലീല്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News