‘വീടൊരു വിദ്യാലയം’: വീട് വിദ്യാലയമാക്കി കോട്ടണ്‍ഹില്‍ എല്‍ പി എസ്

കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒലിയയുടെ വീട് ഇന്നു അവള്‍ക്ക് സ്‌കൂളായി മാറി. അമ്മ മീര അവളുടെ അധ്യാപികയുമായി. അച്ഛനും ഹെഡ്മാസ്റ്ററും അധ്യാപകരും അഥിതിയായെത്തിയ കൗന്‍സിലറുമൊക്കെ കാഴ്ചക്കാരുമായി. കേരളത്തിന്റെ ആദ്യ സ്പീക്കര്‍ ശ്രീ.ശങ്കരനാരായണന്‍ തമ്പിയുടെ മകളും ഒലിയയുടെ അമ്മൂമ്മയുമായ ഒലീന തമ്പി വീട് വിദ്യാലയമായപ്പോള്‍ അതിന്റെ പ്രഥമാധ്യാപികയായി.
കൗതുകം നിറഞ്ഞ കാഴ്ചകളായിരുന്നു എല്ലാം.

‘വീടൊരു വിദ്യാലയം’ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതായിരുന്നു ഈ പരിപാടി. കൊവിഡ് മഹാമാരിയെ തുടര്‍ന്നു കുട്ടികള്‍ വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെടുകയും ഓണ്‍ലയിന്‍ വഴി മാത്രം പഠനപ്രവര്‍ത്തനം നടക്കുകയും ചെയ്യുമ്പോള്‍ അധ്യാപകരേക്കാള്‍ കുട്ടിയുടെ പഠനത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് ചുമതലയുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണു വീടൊരു വിദ്യാലയം എന്ന പദ്ധതി രൂപപ്പെടുന്നത്. അച്ഛനമ്മമാര്‍ കുട്ടികളുടെ പഠന പ്രവര്‍ത്തനം എന്താണന്ന് അധ്യാപകരില്‍ നിന്നും മനസ്സിലാക്കി കുട്ടികളെ പഠനത്തില്‍ സഹായിക്കുന്നു ഈ രീതിയിലൂടെ എന്നതാണു പ്രത്യേകത.

കോട്ടണ്‍ഹില്‍ എല്‍ പി സ്‌കൂളിലെ വീടൊരു വിദ്യാലയം എന്ന ഈ പദ്ധതി ഒലിയയുടെ വീട്ടില്‍ കൗന്‍സിലര്‍ അഡ്വ: രാഖി രവികുമാര്‍ ഒലിയയ്ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. അവള്‍ക്ക് സ്‌കൂളിന്റെ വകയായുള്ള സമ്മാനം ഹെഡ്മാസ്റ്റര്‍ കെ ബുഹാരിയും ഗൃഹനാഥയ്ക്കുള്ള സമ്മാനം സ്റ്റാഫ്‌സെക്രട്ടറി സെലിനും നല്‍കുകയുണ്ടായി. ഒലിയയുടെ പിതാവ് ജഹാംഗീര്‍ അധ്യാകരായ ജേക്കബ്, ബിജിമോള്‍, ജയശ്രീ, രജിത, അംബിസരോജം, ഷബീന, ആന്റോ, ശാമ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here