‘ഉരു’ സിനിമയെ ആസ്പദമാക്കി വേൾഡ് ആർട്ട് കഫേ ഇംഗ്ലീഷിൽ തയ്യാറാക്കിയ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

സാം പ്രൊഡക്ഷൻ നിർമിച്ച ‘ഉരു’ സിനിമയെ അടിസ്ഥാനമാക്കി ഓൺലൈൻ മാഗസിൻ വേൾഡ് ആർട്ട് കഫേ ഇംഗ്ലീഷിൽ തയ്യാറാക്കിയ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു.

നോർക്ക റൂട്സ് ഡയറക്ടർ ജെ കെ മേനോൻ മാഗസിൻ മാനേജിംഗ് എഡിറ്ററും ചിത്രത്തിന്റെ നിർമ്മാതാവുമായ മൻസൂർ പള്ളൂരിൽനിന്നുംഎറ്റുവാങ്ങി പ്രത്യേക പതിപ്പ് റിലീസ് ചെയ്തു. സംവിധായകൻ ഇ എം അഷ്‌റഫ് ചടങ്ങിൽ സംബന്ധിച്ചു .

ബേപ്പൂരിലെ ഉരു നിർമ്മാണവും അതിന്റെ മേൽനോട്ടക്കാരനായ പ്രവാസിയുടെ ജീവിതവും അടിസ്ഥാനമാക്കിയ ഉരു എന്ന സിനിമയിൽ മാമുക്കോയയും മഞ്ചു പത്രോസുമാണ് പ്രധാന വേഷം ചെയ്യുന്നത്. അടുത്തു തന്നെ ഉരു റിലീസ് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News