നീറ്റ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം തള്ളി; സുപ്രീം കോടതി

നീറ്റ് പ്രവേശന പരീക്ഷ നീട്ടിവെയ്ക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. സെപ്തംബർ 12ന് നടക്കുന്ന നീറ്റ് പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് ചില വിദ്യാർഥികൾ നൽകിയ ഹർജി ആണ് കോടതി തള്ളിയത്. 16 ലക്ഷം വിദ്യാർഥികൾ എഴുതുന്ന പരീക്ഷ ചില വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

“ഞങ്ങൾ ഈ ഹർജി പരിഗണിക്കില്ല. അനിശ്ചിതത്വമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പരീക്ഷ നടക്കട്ടെ”- ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സിബിഎസ്ഇ ഫലങ്ങൾ അപ്പോഴേക്കും പ്രഖ്യാപിക്കില്ല. എങ്കിലും വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് സെപ്തംബർ 3ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൗൺസിലിംഗ് സമയത്ത് മാത്രമേ ഫലം ആവശ്യമുള്ളൂവെന്നാണ് എന്‍ടിഎ കോടതിയെ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News