കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം: ഗ്രൂപ്പ് നേതാക്കള്‍ക്ക് മുന്നില്‍ വഴങ്ങി കെ സുധാകരനും വി ഡി സതീശനും

കോണ്‍ഗ്രസിലെ ആഭ്യന്തര കലാപത്തത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് മുന്നില്‍ തല്‍ക്കാലം വഴങ്ങി സുധാകരനും വി ഡി സതീശനും. ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും സതീശനും സുധാകരനും ചര്‍ച്ച നടത്തി. പാര്‍ട്ടി പുനഃസംഘടനയില്‍ ഇരുനേതാക്കളെയും മുഖവിലക്കെടുത്ത് മുന്നോട്ടു പോകാന്‍ ധാരണ. എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരത്തില്‍ എത്തില്ല. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരായ പരാമര്‍ശത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താനോട് കെപിസിസി വിശദീകരണം തേടി.

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തില്‍ ഉമ്മന്‍ചാണ്ടിയെയും തഴഞ്ഞത് ശരിയായില്ല, തെറ്റുപറ്റി തിരുത്തും. ഈ നിലപാട് അംഗീകരിച്ചാണ് കെ.പി.സി.സി ആസ്ഥാനത്ത് സുധാകര വിഭാഗം ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. കെപിസിസി ഡിസിസി പുനസംഘടനയില്‍ ഇരുനേതാക്കളെയും മുഖവിലക്ക് എടുത്ത് മുന്നോട്ടു പോകും.

ഇനി തീരുമാനങ്ങള്‍ എടുക്കുക നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമെന്നും കെ സുധാകരന്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. പാര്‍ട്ടിയിലെ താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ എ ഐ സി സി പ്രതിനിധി താരിഖ് അന്‍വറിന്റെ കേരളാ സന്ദര്‍ശനം മാറ്റിയെന്നും സുധാകരന്‍ പറഞ്ഞു.

നേതാക്കളുമായുളള കൂടിക്കാഴ്ചക്ക് പിന്നാലെ രാജ്മോഹന്‍ ഉണ്ണിത്താനോട് കെപിസിസി വിശദീകരണം തേടി. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരായ വിമര്‍ശനങ്ങളിലാണ് വിശദീകരണം. അച്ചടക്ക നടപടികള്‍ ഏകപക്ഷീയമാണെന്ന നേതാക്കളുടെ പരിഭവം കൂടി കണക്കിലെടുത്താണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News