യൂത്ത് എംപവർമെന്റ് ആൻഡ് വെൽഫെയർ മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചു

സഹകരണ മേഖലയുടെ ചരിത്രത്തിൽ ആദ്യമായി രൂപം കൊടുത്ത യുവജന സഹകരണ സംഘങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബേപ്പൂർ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യൂത്ത് എംപവർ മെന്റ് ആൻഡ് വെൽഫെയർ മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും പ്രവർത്തനമാരംഭിച്ചു.

എം ഇ പി പ്രധാന പ്രവർത്തന മേഖലയായി പ്രവർത്തനമാരംഭിക്കുന്ന സൊസൈറ്റി യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കാവുന്ന വിവിധങ്ങളായ മേഖലകളിൽ പ്രവർത്തിക്കും. ചെറുവണ്ണൂർ വി.ബാലകൃഷ്ണൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എം ഇ പി വർക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

സൊസൈറ്റിയുടെ ഷെയർ സർട്ടിഫിക്കറ്റ് വിതരണം ജോയിൻ രജിസ്ട്രാർ ജനറൽ ടി. ജയരാജൻ നിർവഹിച്ചു . ആദ്യ നിക്ഷേപം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി വി.വസീഫ് ഏറ്റുവാങ്ങി.

അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ശ്രീമതി എൻ എം ഷീജ, കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർമാരായ സതീഷ് കുമാർ, അഭിലാഷ്,രാമനാട്ടുകര സർവീസ് കോ-ഓപ്പറേറ്റീവ് പ്രസിഡണ്ട് വിജയൻ പി മേനോൻ എന്നിവർ സംസാരിച്ചു.ചീഫ് പ്രമോട്ടർ എൽ യു അഭിധ് സ്വാഗതവും, പ്രൊമോട്ടർ സന്ദേശ അധ്യക്ഷതയും അഖിലേഷ് കെ പി നന്ദിയും അറിയിച്ചു.

സംഘത്തിന്റെ പ്രഥമ ജനറൽ ബോഡി യോഗത്തിൽ ഒമ്പത് അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. എൽ യു അഭിധിനെ പ്രസിഡണ്ടായും സി സന്ദേശിനെ വൈസ് പ്രസിഡണ്ടായും ഹോണററി സെക്രട്ടറിയായി വി. ആഷില ചിത്രയെയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങൾ: ദിൻഷി ദാസ് പി, സുജ പി, അജയ് എൻ, അഖിലേഷ് കെ പി, ജിതിൻ ആനന്ദ് എം, ആഷിഖ് എം പി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News