കൊവിഡ്; തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി. സെപ്റ്റംബർ 21 വരെയാണ് നീട്ടിയത്. ജയിലുകളിൽ കൊവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്തത് കൂടി കണക്കിലെടുത്താണ് ഉത്തരവ്.

നേരത്തെ കൊവിഡ് പകരുന്നത് മുന്നിൽക്കണ്ട് കൊണ്ട് 65 വയസ്സിനു മുകളിൽ പ്രായമുള്ള ഗുരുതര കുറ്റവാളികൾ അല്ലാത്തവരെ പരോൾ നൽകി വീടുകളിലേക്ക് അയച്ചിരുന്നു.

അതേസമയം,രോഗം പകരുന്നത് മുന്നിൽ കണ്ട് സന്ദർശകർക്ക് അടക്കം കടുത്ത നിയന്ത്രണങ്ങൾ എല്ലാ ജയിലുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ വിയ്യൂര്‍ ജില്ലാ ജയിലിലെ 30 തടവുകാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 29 പേരെ ജയിലിലെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. ഒരാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News