വയറിനുള്ളിൽ മൊബൈൽ ഫോൺ; രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഫോൺ പുറത്തെടുത്തു

രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ യുവാവ് വിഴുങ്ങിയ ഫോൺ പുറത്തെടുത്തു.പ്രിസ്ടീന നിവാസിയായ 33 വയസ്സുകാരൻ ഫോൺ വിഴുങ്ങിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സ്‌കെൻഡർ ടെലാക്കു ഫോട്ടോയടക്കം ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് വിവരം ലോകമറിഞ്ഞത്.

വയറുവേദന വന്നതിനെ തുടർന്ന് ഇയാൾ ആശുപത്രിയിലെത്തുകയായിരുന്നു. വയറ്റിൽ എന്തോ വസ്തുവിന്റെ സാന്നിധ്യമറിഞ്ഞ് നടത്തിയ സ്‌കാനിങ്ങിലാണ് ഫോൺ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ ഫോൺ ബാറ്ററിയിലെ കെമിക്കലുകൾ മനുഷ്യശരീരത്തിന് ഏറെ അപകടകരമായതാണെന്ന് യുവാവിന് മുന്നറിയിപ്പ് നൽകിയിരുന്നു.

പിന്നീട് ശസ്ത്രക്രിയയിലൂടെ മൊബൈൽ പുറത്തെടുക്കുകയായിരുന്നു. ഫേസ്ബുക്കിൽ ഡോക്ടർ പങ്കുവെച്ച ചിത്രങ്ങളിലും എക്‌സറേയിലും എൻഡോസ്‌കോപ്പിയിലും വയറ്റിൽ ഫോണുള്ളത് വ്യക്തമാണ്. ഫോൺ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചിത്രീകരിച്ചിട്ടുണ്ട്. ഏത് ഫോണാണെന്ന് വ്യക്തമല്ലെങ്കിലും നോക്കിയ 3310 ആണ് വിഴുങ്ങിയതെന്നാണ് റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News