സംസ്ഥാനത്ത് ആദ്യമായി നടപ്പിലാകുന്ന യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സംസ്ഥാനത്ത് ആദ്യമായി നടപ്പിലാകുന്ന യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 18 വയസ് മുതല്‍ 44 വയസുവരെയുള്ളവര്‍ അംഗങ്ങളായ 26 യുവജന സഹകരണ സംഘങ്ങളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്. വിവിധ മേഖലകളില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ സേവന മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് യുവജന സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമായത്.25 യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കാനായിരുന്നു സഹകരണ വകുപ്പ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 26 സഹകരണ സംഘങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വട്ടിയൂര്‍കാവ് മണ്ഡലത്തിലെ യൂത്ത് ബ്രിഗേഡിനെയാണ് സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘമായി പ്രഖ്യാപിച്ചത്.

സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് യുവജന സഹകരണ സംഘങ്ങള്‍ നിലവില്‍ വരുന്നത്. വ്യത്യസ്ത ആശയങ്ങളില്‍ നിന്നും വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സംഘങ്ങളെ തെരഞ്ഞെടുത്തത്. ഈ സഹകരണ സംഘങ്ങളില്‍ വായ്പാ പ്രവര്‍ത്തനങ്ങളില്ല. സംരംഭകരായാണ് പ്രവര്‍ത്തിക്കുന്നത്.

ഐടി, നിര്‍മ്മാണം, കാര്‍ഷികം, മാലിന്യ നിര്‍മ്മാര്‍ജ്ജനവും പുനരുപയോഗവും, വാണിജ്യം, ഉത്പാദനം, വിപണനം, സിനിമ, ഇക്കോ ടൂറിസം, ജൈവ കൃഷി മേഖലകളിലാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാറ്ററിംഗ് രംഗവും പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തിട്ടുണ്ട്. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ വി ശിവന്‍കുട്ടി,ജി ആര്‍ അനില്‍,ആന്റണി രാജു,മേയര്‍ ആര്യാരാജേന്ദ്രന്‍ വികെ പ്രശാന്ത് എം എല്‍ എ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News