പരിചയം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയിൽ നിന്ന് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്റ്റിൽ

സമൂഹ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയിൽ നിന്നും 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിൽ. മണമ്പൂർ കവലയൂർ എൻ എസ് ലാൻഡിൽ ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിനിയായ പതിനഞ്ചുകാരിയാണ് തട്ടിപ്പിനിരയായത്.

ഷിബിൻ രണ്ട് വർഷം മുൻപാണ് പെൺകുട്ടിയുമായി പരിചയത്തിലായത്. സാമ്പത്തിക ബാധ്യതകൾ വിവരിച്ച് ഷിബിൻ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി കാര്യങ്ങൾ തിരക്കി. വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയിൽ നിന്നു മനസ്സിലാക്കിയ ഷിബിൻ അത് ആവശ്യപ്പെട്ടു. അലമാരയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം പെൺകുട്ടി എത്തിച്ചു കൊടുക്കുകയായിരുന്നു. പരിശോധനയിൽ യുവാവിന്റെ വീട്ടിൽ നിന്ന് 9,80,000 രൂപ കണ്ടെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here