‘മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്’; കോടിയേരി ബാലകൃഷ്‌ണൻ

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അഭ്രപാളികളിൽ അഭിനയ മികവിൻ്റെ കയ്യൊപ്പ് ചാർത്തി ആസ്വാദക ഹൃദയങ്ങളെ സംതൃപ്തിപ്പെടുത്തിയ മഹാപ്രതിഭയാണ് മമ്മൂട്ടിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം

പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് എഴുപതാം പിറന്നാളിൻ്റെ നിറവിൽ, ഹൃദയപൂർവ്വം ജൻമദിനാശംസകൾ നേരുന്നു.
അഭ്രപാളികളിൽ അഭിനയ മികവിൻ്റെ കയ്യൊപ്പ് ചാർത്തി ആസ്വാദക ഹൃദയങ്ങളെ സംതൃപ്തിപ്പെടുത്തിയ മഹാപ്രതിഭയാണ് മമ്മൂട്ടി. സമൂഹത്തിൻ്റെ എല്ലാ അടരുകളിലുള്ളവരും അദ്ദേഹത്തിൻ്റെ ഭാവ ഗരിമയെ ഇഷ്ടപ്പെടുന്നു.

മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. കേരളത്തിൻ്റെ കലാ സാംസ്കാരിക മേഖലയ്ക്ക് മമ്മൂട്ടി എന്നും അഭിമാനമാണ്. സഹോദരതുല്യമായ സ്നേഹവായ്പോടെയാണ് മമ്മൂട്ടി പരിചയപ്പെട്ട കാലം മുതൽ ഇടപഴകിയിട്ടുള്ളത്. പ്രിയപ്പെട്ട സഹോദരന് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News