തുമ്പയിൽ ട്രെയിൻ തട്ടി അതിഥി തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം തുമ്പയിൽ രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ (39), ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്.

കുളത്തൂർ ചിത്തിര നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ രാത്രി ഫോണിൽ സംസാരിച്ചിരിക്കവെ ട്രെയിൻ തട്ടിയതാകാമെന്ന് തുമ്പ പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News