മമ്മൂട്ടിയ്ക്ക് മകള്‍ സുറുമി നല്‍കിയ പിറന്നാള്‍ സമ്മാനം; അമ്പരന്ന് ആരാധകർ

നിത്യയൗവ്വനത്തിന് ഇന്ന് പിറന്നാള്‍. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എല്ലാവരും മമ്മൂക്കയുടെ ജന്മദിനം ആഘോഷിക്കുകയാണ്. മമ്മൂട്ടിയ്ക്ക് മകൾ സുറുമി നൽകിയിരിക്കുന്ന പിറന്നാൾ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വാപ്പച്ചിയ്ക്കായി മകൾ വരച്ച ഒരു പോർട്രെയ്റ്റ് ആണ് സമ്മാനം. ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

1951 സെപ്റ്റംബർ ഏഴിന് വൈക്കത്ത് ജനിച്ച അദ്ദേഹം 1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയത്.പാണപ്പറമ്പിൽ മുഹമ്മദ് കുട്ടി ഇസ്മയീൽ എന്ന പേര് പിന്നീട് മമ്മൂട്ടി എന്നാക്കുകയായിരുന്നു. ചെറിയ ചെറിയ വേഷങ്ങളിലൂടെ ഉയർന്നുവന്ന അദ്ദേഹം എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന സിനിമയിലാണ് ആദ്യമായി പ്രധാന വേഷത്തിൽ അഭിനയിച്ചത്.

പിന്നീട് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിലൂടെ പ്രധാനവേഷം ലഭിച്ചു. 1980ൽ നായകനായ ആദ്യ ചിത്രം ഇറങ്ങി. കെ.ജി ജോർജ്ജിന്റെ സംവിധാനത്തിൽ മേള എന്ന സിനിമയായിരുന്നു അത്. അഭിഭാഷകനായി യോഗ്യത നേടിയിരുന്നയാളായിരുന്നെങ്കിലും അഭിനയം ആയിരുന്നു മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടത്. 2 വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുഴുവൻ സമയ അഭിനയത്തിലേക്ക് കടന്നത്.

മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും 13 ഫിലിംഫെയർ അവാർഡുകളും 11 കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകളും നേടിയിട്ടുണ്ട്. 1998 ൽ, ഇന്ത്യൻ സർക്കാർ ഇൻഡ്യൻ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ മാനിച്ച് മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2010 ൽ കോഴിക്കോട് സർവകലാശാലയും കേരള സർവകലാശാലയും അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് ബിരുദം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News