സാക്കിര്‍ തോമസ്‌ ആദായനികുതി വകുപ്പ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ പ്രിന്‍സിപ്പല്‍ ഡയറക്‌ടർ

കേന്ദ്ര ആദായനികുതി വകുപ്പ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ പ്രിന്‍സിപ്പല്‍ ഡയറക്‌ടറായി മലയാളിയായ സാക്കിര്‍ തോമസ്‌ ചുമതലയേറ്റു. പാലാ സ്വദേശിയാണ്‌. 1989 ബാച്ച്‌ ഇന്ത്യന്‍ റവന്യു സര്‍വീസ്‌ ഉദ്യോഗസ്‌ഥനായ സാക്കിര്‍ തോമസിന്‌ മധ്യമേഖല (കേരളം) പ്രിന്‍സിപ്പല്‍ കമ്മീഷണറുടെ അധിക ചുമതലയുമുണ്ട്‌. ബംഗളുരുവില്‍ പ്രിന്‍സിപ്പല്‍ കമ്മീഷണറായിരുന്നു.

ഡേറ്റ അനലിറ്റിക്‌സ്‌, റിസ്‌ക്‌ അസസ്‌മെന്റ്‌ എന്നിവയുടെ സാധ്യതകള്‍ വകുപ്പില്‍ ആവിഷ്‌കരിക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്. പ്രത്യക്ഷനികുതിയിലെ ഭരണനിര്‍വഹണത്തിന്‌ 2017-ല്‍ കേന്ദ്ര ധനമന്ത്രിയുടെ മെഡല്‍ നേടി. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്‌ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റിസ്‌ക്‌ അസസ്‌മെന്റ്‌ സ്‌ഥാപിക്കുന്നതില്‍ മുഖ്യപങ്കാളിയായി.

പാലാ കിഴക്കേക്കര താഴത്ത്‌ കുടുംബാംഗമായ സാക്കിര്‍ തോമസ്‌, പാലാ സെന്റ്‌ തോമസ്‌ കോളജില്‍നിന്ന്‌ ബിരുദാനന്തര ബിരുദം നേടിയശേഷം അവിടെ അധ്യാപകനായിരുന്നു. പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനില്‍ പിഎച്ച്‌.ഡിനേടി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന്‌ എല്‍എല്‍.ബിയും യു.എസില്‍ നിന്ന്‌ ഇന്റലക്‌ച്വല്‍ പ്രോപ്പര്‍ട്ടിയില്‍ മാസ്‌റ്റേഴ്‌സ്‌ ബിരുദവും നേടി.

കോപ്പിറൈറ്റ്‌, പേറ്റന്റ്‌ നിയമങ്ങളില്‍ അന്തര്‍ദേശീയ പ്രബന്ധങ്ങള്‍ തയാറാക്കിയിട്ടുണ്ട് സാക്കിര്‍ കേന്ദ്ര സര്‍ക്കാരിന്‌ കീഴില്‍ കോപ്പിറൈറ്റ്‌ രജിസ്‌ട്രാറായും പ്രവര്‍ത്തിച്ചു. ഭാര്യ: മീതു, മക്കള്‍: തോമസ്‌, വിന്‍സെന്റ്‌.സാക്കിർ തോമസ് തുമ്പയിൽ ട്രെയിൻ തട്ടി ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം തുമ്പയിൽ രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ ട്രെയിൻ തട്ടിയതാവാം എന്നാണ് നിഗമനം. പാളത്തിന് സമീപത്താണ് ഇവർ താമസിക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല പേരുവിവരങ്ങൾ പോലീസ് ശേഖരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News