ഒരു കലാകാരന്റെ ഹൃദയവും അതില്‍ നന്മയുമുള്ള മനുഷ്യനാണ് മമ്മൂട്ടി; ശ്രീനിവാസന്‍

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾ. നവമാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞു നിൽക്കുകയാണ് പിറന്നാൾ ആഘോഷിക്കുന്ന മമ്മൂക്ക. മമ്മൂക്കയെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ഈ അവസരത്തിൽ ഏറെ ജനപ്രീയമാകുകയാണ്.

നടൻ ശ്രീനിവാസൻ കൈരളിയിൽ ചെയ്തിരുന്ന ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിൽ രസകരമായ ഒട്ടേറെ ഓർമകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പല കഥകളിലെയും പ്രധാന താരം മമ്മൂട്ടി ആണ് .ഓരോ സംഭവങ്ങളുടെയും വിവരണം കേൾക്കുമ്പോൾ തന്നെ അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മനസിലാക്കാൻ കഴിയും.

മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ശ്രീനിവാസനോട് ഒരാരാധകൻ എഴുതിയ കത്തുകളിലെ ചോദ്യവും അതിനു ശ്രീനിവാസൻ നൽകുന്ന മറുപടിയുമാണ് രസകരം. മമ്മൂട്ടിയെ പലപ്പോഴും ശ്രീനിവാസൻ കളിയാക്കുകയാണ് എന്നതാണ് ആരാധകന്റെ പരാതി.

“മഹാനടനായ മമ്മൂട്ടിയെ താങ്കളുടെ പരിപാടിയിൽ പലപ്പോഴും കളിയാക്കുന്നതായി കാണുന്നു. ഇതൊക്കെ ഒരു വലിയ ആളിനെ ആക്ഷേപിച്ച് അത് വഴി പ്രശസ്തനാവാനുള്ള പരിപാടിയാണോ? അല്ലെങ്കിൽ അസൂയ എന്ന രോഗം താങ്കളെ പിടി കൂടിയിരിക്കുന്നു എന്ന് പറയുന്നതല്ലേ ശരി”.

ശ്രീനിവാസന്റെ ക്‌ളാസ് മറുപടി ഇങ്ങനെ:
നിങ്ങളുടെ വികാരം ഞാൻ മനസിലാക്കുന്നു. മമ്മൂട്ടി ചെയർമാനായിട്ടുള്ള കൈരളി ചാനലിൽ എനിക്ക് അദ്ദേഹത്തെ ഇഷ്ടം പോലെ കളിയാക്കാൻ സാധിക്കും എന്നാണോ നിങ്ങളുടെ വിചാരം. ഇന്ന് മമ്മൂട്ടിയെ പറ്റി ഇതുപോലെയുള്ള കാര്യങ്ങൾ പറയാൻ പോവുകയാണെന്ന് ഞാൻ അദ്ദേഹത്തോട് തന്നെ പറയാറുണ്ട്. മമ്മൂട്ടിയുടെ സ്‌പോർട്‌സ്മാൻ സ്പീരിറ്റിനെ കുറിച്ച് നിങ്ങളുടെ വിചാരമെന്താണെന്ന് . എന്നെ പോലെയോ നിങ്ങളെ പോലെയോ ചെറിയ മനസുള്ള ആളല്ല അദ്ദേഹം. ഒരു കലാകാരന്റെ ഹൃദയവും അതിൽ നന്മയുമുണ്ട്. അത് മനസിലാക്കിക്കോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News