മമ്മൂക്കയുടെ ജന്മദിനം; ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി യുഎഇയിലെ ആരാധകര്‍

മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം യുഎഇയിലെ ആരാധകർ ആഘോഷിച്ചത് ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ്‌. ദുബായിൽ മമ്മൂട്ടി ഫാൻസ്‌ യുഎഇ-യുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. തുടർച്ചയായ ഒമ്പതാം തവണയാണ് മമ്മൂട്ടി ഫാൻസ്‌ യുഎഇ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

യുഎഇ ആരോഗ്യ മന്ത്രാലയം, ഷാർജ ബ്ലഡ് ബാങ്ക്, എന്നിവരുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ് . ദുബായ് ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ക്യാമ്പിൽ വിവിധ രാജ്യക്കാരായ നിരവധി പേർ രക്തം നൽകി .ഈ മഹാമാരി കാലത്തു വളരെ ചിട്ടയോടെ നടന്ന ക്യാമ്പിൽ നൂറിൽ പരം യൂണിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞത് അഭിന്ദനാർഹമാണെന്ന്
ഷാർജ ബ്ലഡ് ബാങ്ക് അധികൃതർ പറഞ്ഞു.

മമ്മൂക്കയുടെ പിറന്നാൾ ലോകമെമ്പാടും ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടാണ് ആഘോഷിക്കുന്നതെന്നും ഇത്തരമൊരു ക്യാമ്പ് നടത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മമ്മൂട്ടി ഫാൻസ്‌ യു എ ഇ സെക്രട്ടറി റെബിൻ ആരിഫ് പറഞ്ഞു .

മമ്മൂട്ടി ഫാൻസ് യുഎഇ രക്ഷാധികാരി ഗുലാൻ, യുഎഇ ചാപ്റ്റർ ഭാരവാഹികളായ ഹരീസ് റഹ്മാൻ, ആമീൻ ഇക്ബാൽ, മിൽഡോ, റാഷിദ്, ഫിറോസ്, അനസ് , ഇജാസ് , ഫൈസൽ , അലി, ജോസഫിൻ, ജിബി, അഫ്‌സൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News