മമ്മൂക്കയെ പരിചയപ്പെട്ട സുവർണ നിമിഷങ്ങൾ പങ്കു വച്ച് മനോജ് കെ ജയന്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ താര രാജാവ്, മെഗാസ്റ്റാർ മമ്മൂട്ടിയെ പരിചയപ്പെട്ട സുവർണ നിമിഷങ്ങൾ പങ്കു വയ്ക്കുകയാണ് നടൻ മനോജ് കെ ജയൻ. മനോജ് കെ ജയൻ എന്ന നടനെ പ്രേക്ഷകരുടെ മുഖ്യ സ്വീകാര്യനാക്കിയതിൽ ടെലിവിഷൻ പരമ്പരകൾക്ക് ഏറെ പങ്കുണ്ട്.

ആദം അയൂബിന്റെ കുമിളകൾ എന്ന സീരിയലിലൂടെ ജനപ്രിയനായി മാറുമ്പോഴാണ് മനോജ് കെ ജയന് സിനിമയിലേക്കുള്ള വിളി എത്തുന്നത്. പെരുന്തച്ചനും സർഗ്ഗവും ദളപതിയുമൊക്കെ മനോജ് കെ ജയനിലെ നടനെ തെരഞ്ഞെടുത്ത പ്രധാന സിനിമകളായി മാറി. പിന്നീട് താരം ടിവി സീരിയലിന്റെ ഡബ്ബിംഗിനായി പോയപ്പോൾ മമ്മൂട്ടി തന്നെ തിരിച്ചറിഞ്ഞ സംഭവത്തെക്കുറിച്ച് ജെബി ജംഗ്ഷനിൽ മനസ്സ് തുറന്ന് മനോജ് കെ ജയൻ.

ഒരു സീരിയലിന്റെ ഡബ്ബിംഗിനായി പ്രമുഖ സ്റ്റുഡിയോയിൽ പോയപ്പോൾ അന്ന് അവിടെ മതിലുകൾ എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ്‌ചെയ്യാൻ മമ്മൂക്കയും ഉണ്ടായിരുന്നു.ഇടവേള സമയത്ത് അദ്ദേഹം പുറത്തു വന്നപ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു. എന്നെ അദ്ദേഹം തിരിച്ചു അറിഞ്ഞിട്ടു അടുത്തോട്ട് വിളിച്ചു .ആദ്യം എനിക്കത് മനസിലായില്ല. ഇയാള് ആ കുമിളകൾ സീരിയലിൽ അഭിനയിക്കുന്ന ആളല്ലേ എന്ന് ചോദിച്ചപ്പോൾ ശരിക്കും ഞാൻ ഞെട്ടി.

മമ്മുക്ക എന്റെ അഭിനയത്തെ ഏറെ പ്രശംസിച്ചു. അത് കഴിഞ്ഞു ഉടനെ തന്നെ ഞങ്ങൾക്ക് മണിരത്‌നം സംവിധാനം ചെയ്ത മൾട്ടിസ്റ്റാർ ചിത്രം ‘ദളപതി’യിൽ ഒന്നിച്ച് അഭിനയിക്കാനും സാധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News