സ്വന്തം കാറിടിച്ച്‌​ മാരകമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് കടന്ന്​ കളഞ്ഞു; ബോളിവുഡ് താരം പിടിയിൽ

സ്വന്തം കാറിടിച്ച്‌​ മാരകമായി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്ന്​ കളഞ്ഞ സംഭവത്തില്‍ ബോളിവുഡ്​​ നടന്‍ രജത്​ ബേദിക്കെതിരെ കേസ്​. അന്ദേരിയിലുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ രാജേഷ്​ ദൂതിനെ രജത്​ തന്നെയാണ്​ ആശുപത്രിയിലെത്തിച്ചത്​. ഡി.എന്‍ നഗര്‍ പൊലീസ്​ സ്​റ്റേഡനിലാണ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തിരിക്കുന്നത്​.

തന്‍റെ കാറിടിച്ചാണ്​ രാജേഷിന്​ പരിക്കേറ്റതെന്ന്​ രജത്​ ആശുപത്രി അധികൃതരോട്​ തുറന്നുപറഞ്ഞിരുന്നു. രാജേഷിന്‍റെ നില ഗുരുതരമാണ്​. സഹായിക്കാമെന്ന്​ ഉറപ്പു പറഞ്ഞ രജത്​ അല്‍പസമയത്തിന്​ ശേഷം സ്​ഥലം വിട്ടതായി രാജേഷിന്‍റെ കുടുംബം ആരോപിച്ചു.

ഐ.പി.സി, മോ​ട്ടോര്‍ വാഹന നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ്​ നടനെതിരെ കേസ്​ രജിസ്റ്റര്‍ ചെയ്​തതെന്ന്​ ഡി.എന്‍ നഗര്‍ പൊലീസ്​ ഇന്‍സ്​പെക്​ടര്‍ മിലിന്ദ്​ കുര്‍ദെ പറഞ്ഞു. ഇതുവരെ അറസ്റ്റ്​ രേഖപ്പെടുത്തിയിട്ടില്ല. ജോലി കഴിഞ്ഞ്​ മടങ്ങി വരുമ്പോള്‍ റോഡ്​ മുറിച്ചു കടക്കവേയാണ്​ രാജേഷിനെ​ രജതിന്‍റെ കാര്‍ ഇടിച്ചതെന്ന്​ ഭാര്യ ബബിത ദൂത്​ പറഞ്ഞു.

രാജേഷ്​ കാറിന്‍റെ മുമ്പിലേക്ക്​ പെ​ട്ടെന്ന്​ വന്നു​പെടുകയായിരുന്നുവെന്നും താനും തന്‍റെ ഡ്രൈവറും അവിടെയുണ്ടാകുമെന്നും രജത്​ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആരുമറിയാതെ സ്​ഥലം വിട്ട അദ്ദേഹം തിരിച്ചുവന്നില്ലെന്ന്​ ബബിത പറഞ്ഞു. തലയ്ക്ക്​ മാരകമായി പരിക്കേറ്റ രാജേഷിന്‍റെ നില ഗുരുതരമാണെന്ന്​ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News