പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പ്രതി

ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പ്രതി ബിനോയ്. സിന്ധുവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായും പ്രതി പൊലീസിന് മൊഴി നല്‍കി. ബിനോയിയെ സംഭവസ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കുകയാണ്.

പണിക്കൻകുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയൽവാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. തുടര്‍ന്ന് ഒളിവിൽ പോയ പ്രതിയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്.

തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പ് ആവശ്യമായതിനാൽ ഉടൻ തന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here