കൈ നോക്കി മുകേഷ് ഭാവി പറഞ്ഞു; ചിരി നിര്‍ത്താതെ മമ്മൂട്ടിയുടെ കുടുംബം

താര രാജാവിന്‍റെ പിറന്നാള്‍ ദിനത്തില്‍ നിരവധിപ്പേരാണ് മമ്മൂക്കയുമായുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തുന്നത്. മുന്പ് നടന്ന രസകരമായ ഒരു സംഭവമാണ് ഇത്.സിനിമയുടെ പിന്നാമ്പുറത്ത് നടക്കാറുള്ള രസകരമായ സംഭവവികാസങ്ങൾ ശ്രീനിവാസൻ തുറന്ന് പറയാറുണ്ട്.

കൈരളിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിക്കിടെ ശ്രീനിവാസൻ മമ്മൂട്ടിയ്ക്കും മുകേഷിനുമൊപ്പം ഉണ്ടായിരുന്ന ചില നർമ്മ രംഗങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ദുബായിൽ ഒരു ഹോട്ടൽ മുറിയിൽ നിന്നും മുകേഷ് മമ്മൂട്ടിയുടെ കൈ നോക്കി ഭാവിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്.മമ്മൂട്ടിയുടെ ഭാര്യയ്ക്കും മക്കൾക്കും ചിരി നിർത്താൻ പറ്റാത്ത അനുഭവം ഉണ്ടായതിനെ കുറിച്ച് ശ്രീനിവാസൻ പറയുന്നത് ഇങ്ങനെ.

“ഒരിക്കൽ ഗൾഫിൽ വച്ചാണെന്ന് എനിക്ക് തോന്നുന്നു. ഒരു ഹോട്ടൽ മുറിയിൽ മമ്മൂട്ടിയുണ്ട്, അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുണ്ട്. മമ്മൂട്ടിയുടെ കൈ പിടിച്ച് മുകേഷ് വളരെ വിശദമായി നോക്കി. നിനക്ക് രേഖ നോക്കാൻ അറിയാമോന്ന് മമ്മൂട്ടി ചോദിച്ചു.

തനിക്ക് കുറച്ചൊക്കെ അറിയാമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് മുകേഷ് പെരുമാറിയത്.ഞാൻ കൈനോക്കാൻ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു ചില ഭാവങ്ങളും മൂളലുകളുമൊക്കെയായി കൈ വിശദമായി പരിശോധിച്ചു . ഇതോടെ മമ്മൂട്ടിയ്ക്ക് താൽപര്യം കേറി.ഉടനെ മുകേഷ് നോക്കിയിട്ട് പറഞ്ഞു, ഈ കൈ വെച്ച് നിങ്ങൾ ആരെയും തല്ലരുത്. അതെന്താ തല്ലിയാൽ? തല്ലിയാൽ തിരിച്ച് അടി കിട്ടി നിങ്ങൾ ചത്ത് പോകും. അതുകൊണ്ട് ആരെയും തല്ലരുതെന്ന് പറഞ്ഞു.

ഇത് കേട്ട് മമ്മൂട്ടിയുടെ ഭാര്യയും മക്കളും ഭയങ്കര ചിരി. മമ്മൂട്ടി ഇൻസ്‌പെക്ടർ ബൽറാമിലെ പോലെ വളരെ ഷാർപ്പായി അവരെ ഒന്ന് നോക്കി. എന്നിട്ടും ഭാര്യയും മക്കളും ചിരി നിർത്തിയില്ല. ഇതോടെ നീ ആളെ കളിയാക്കുവാണോന്ന് മമ്മൂട്ടി മുകേഷിനോട് ചോദിച്ചു. ഇത് മാത്രമല്ല ഇനിയും ഉണ്ടെന്ന് പറഞ്ഞ് മുകേഷ് വീണ്ടും സീരിയസായി മമ്മൂട്ടിയുടെ കൈ നോക്കി. അവസാനം ഇത് ഒരു കലാകാരനാവേണ്ട ആളുടെ കൈ ആണല്ലോ, പക്ഷെ എന്ത് പറ്റി? എന്നും.പിന്നെ കൂട്ടച്ചിരി”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News