“എന്നത്തേയും പോലെ പ്രായം പിറകിലേക്ക്‌ നടക്കട്ടെ”; വാപ്പിക്ക്‌ സ്‌നേഹാശംസയുമായി ദുൽഖർ

മമ്മൂക്കയുടെ എഴുപതാം പിറന്നാൾ ആഘോഷത്തിലാണ് മലയാളികള്‍. ഈ അവസരത്തില്‍ ആശംസയ്ക്കൊപ്പം ഹൃദയഹാരിയായ കുറിപ്പും ചിത്രവും ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് മകൻ ദുൽഖർ സൽമാൻ. എങ്ങനെയാണ് നോക്കുമ്പോഴെല്ലാം ഒരേ ഫ്രെയിമിൽ ഒരു മാറ്റവുമില്ലാതെ ഒരാൾക്ക് തുടരാൻ കഴിയുക? വാക്കുകൾക്കതീതമായി, അനന്തതയോളം സ്നേഹിക്കുന്നു വാപ്പീയെന്ന് ദുൽഖർ കുറിച്ചു.

“ഞാൻ തോറ്റു, എങ്ങനെയാണ് നോക്കുമ്പോഴെല്ലാം ഒരേ ഫ്രെയിമിൽ ഒരു മാറ്റവുമില്ലാതെ ഒരാൾക്ക് തുടരാൻ കഴിയുന്നത്‌?. വാക്കുകൾക്കതീതമായി, അനന്തമായി നിങ്ങളെ സ്നേഹിക്കുന്നു പ്പാ. ഈ കുടുംബത്തിലായിരിക്കുന്നതുകൊണ്ട്‌ എപ്പോഴും സന്തോഷവാനും അനുഗ്രഹീതനുമായിരിക്കുന്നു. ഒന്നിച്ചായിരിക്കുന്നതുകൊണ്ടുതന്നെ ഏറ്റവും ഭാഗ്യം ചെയ്‌ത കുടുംബമാണ് ഞങ്ങളുടേത്‌. ചുറ്റുമുള്ള ലോകം വാപ്പിയെ ആഘോഷിക്കുന്നത് കാണുമ്പോഴെല്ലാം അതെനിക്ക് ഓർമ വരും. പിറന്നാളുകളിലേറ്റവും മനോഹരമാകട്ടെ ഇത്. പതിവുപോലെ പ്രായം പിറകിലേക്ക്‌ തന്നെ നടക്കട്ടെ’. ഇന്നും ഏറ്റവും ലളിതനായ മനുഷ്യനാണ് വാപ്പിയെന്നും ദുൽഖർ കുറിക്കുന്നു”.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here