കൊളത്തൂർ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണം; ഡി വൈ എഫ് ഐ

കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ. ചീക്കിലോട് ടൗണിൽ ഡി വൈ എഫ് ഐ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡൻ്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. അദ്വൈതാശ്രമത്തോട് ചേർന്ന കളരി സംഘത്തിൽ 14 കാരി പീഡനത്തിന് ഇരയായ കേസിൽ കളരി ഗുരുക്കൾ റിമാൻ്റിലാണ്.

കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക, സമഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡി വൈ എഫ് ഐ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചത്. ചീക്കിലോട് ടൗണിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു യുവജന കൂട്ടായ്മ. നരിക്കുനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ കൂട്ടായ്മയ്ക്ക് നരിക്കുനി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ വി കെ വിവേക്, കെ കെ ഷിബിൻ ലാൽ എന്നിവർ നേതൃത്വം നൽകി. അദ്വൈതാശ്രമത്തിലേക്ക് നടത്താൻ തീരുമാനിച്ച മാർച്ച് പ്രദേശം കണ്ടയ്ൻമെൻ്റ് സോൺ ആയതിനാലാണ് ഉപേക്ഷിച്ചതെന്ന് ഡി വൈ എഫ് ഐ നേതാക്കൾ അറിയിച്ചു.
അദ്വൈതാശ്രമത്തോട് ചേർന്ന കൊളത്തൂർ ശിവശക്തി കളരി സംഘത്തിൽ, കളരി അഭ്യസിക്കാനെത്തിയ 14 കാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് കളരിഗുരുക്കൾ അറസ്റ്റിലായത്.

പോക്സോ വകുപ്പനുസരിച്ച് അറസ്റ്റിലായ പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി മജീന്ദ്രൻ റിമാൻ്റിലാണ്. 2019 ജൂൺ മാസം മുതൽ കളരി സംഘം മുറിയിൽ വെച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കളരി അഭ്യസിക്കാനെത്തിയ മറ്റ് കുട്ടികളേയും കൗൺസിലിംഗിന് വിധേയമാക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News