” ഇത് മമ്മൂക്കയുടെ പിറന്നാൾ സമ്മാനം” മഹാനടന്‍റെ ജന്മദിനാഘോഷം ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റി വച്ച് ആരാധകർ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ, ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായി ആരാധകർ. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചും, അശരണർക്ക് ഭക്ഷണം വിതരണം ചെയ്തുമൊക്കെയാണ് മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി പ്രിയതാരത്തിൻ്റെ ജന്മദിനം ആഘോഷിച്ചത്.

മഹാനടന്‍റെ ജന്മദിനാഘോഷം ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റി വെക്കുകയായിരുന്നു ആരാധകർ. തെരുവിൽ കഴിയുന്ന മാനസിക വൈകല്യമുള്ളവരുടെ മുടിയും താടിയും വെട്ടിക്കൊടുത്ത് അവരെ പുതുവസ്ത്രമണിയിച്ചാണ് മെഗാസ്റ്റാറിൻ്റെ ആരാധകർ സന്നദ്ധ പ്രവർത്തനത്തിന് തുടക്കമിട്ടത്.

ആരോരുമില്ലാതെ അലഞ്ഞവർക്ക് പുതുവസ്ത്രം നൽകിക്കൊണ്ട് അവർ പറഞ്ഞു, ഇത് മമ്മൂക്കയുടെ പിറന്നാൾ സമ്മാനം. ഒപ്പം വയറു നിറയെ ഭക്ഷണവും വാങ്ങി നൽകി. മനുഷ്യ സ്നേഹപരമായ പ്രവൃത്തികൾ ചെയ്യണമെന്ന് പ്രിയതാരം തങ്ങളോട് എപ്പോഴും പറയുമായിരുന്നെന്ന് മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡൻ്റ് ഇംത്യാസ് പറഞ്ഞു.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
കൊച്ചി നഗരത്തിലെ അശരണരായവർക്ക് ഉച്ചഭക്ഷണം നൽകിയും അവർക്ക് പുത്തൻ വസ്ത്രങ്ങൾ നൽകിയും താരരാജാവിൻ്റെ പിറന്നാൾ ദിനത്തിന് മാറ്റുകൂട്ടുകയായിരുന്നു ആരാധകർ. അതേ സമയം കൂനമ്മാവിലെ സ്പെഷ്യൽ സ്ക്കൂൾ അന്തേവാസികൾക്കൊപ്പമായിരുന്നു വനിതാ ആരാധകർ കേക്ക് മുറിച്ച് മമ്മൂട്ടിയുടെ ജൻമദിനം ആഘോഷിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News