ഇന്ത്യൻ കപ്പൽ കടൽക്കൊള്ള സംഘം ആക്രമിച്ചു

കടൽക്കൊള്ള സംഘം ഇന്ത്യൻ കപ്പൽ ആക്രമിച്ചു. പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ എം.വി റ്റാമ്പൻ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലുള്ള കൊള്ള സംഘം 2 പേരെ വെടിവയ്ക്കുകയും ഒരാളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. രണ്ട് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യാക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

സെപ്തംബർ 5 ന് കാമറോണിൽ നിന്നും പുറപ്പെട്ട എം വി റ്റാമ്പൻ കപ്പൽ പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ നങ്കൂരമിട്ടു. അന്ന് അർധരാത്രി 12.50 ഒാടെയാണ് കപ്പലിന് നേരെ കടൽക്കൊള്ള സംഘം അക്രമം നടത്തിയത്. രണ്ട് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യാക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഭീതിജനകമായ സാഹചര്യമായിരുന്നെന്ന് കപ്പലിലുള്ള മലയാളിയായ ദീപക് ഉദയരാജ് കൈരളി ന്യൂസിനോട് പറഞ്ഞു.

കപ്പിലിന്‍റെ ചീഫ് ഓഫീസർ നൗറിയൽ വികാസ്, കുക്ക് ഘോഷ് സുനിൽ എന്നിവർക്കാണ് വെടിയേറ്റത്. ഇതിൽ ഘോഷിന്‍റെ സ്ഥിതി ഗുരുതരമാണ്. പഞ്ചാബ് സ്വദേശിയായ കപ്പിന്‍റെ സെക്കന്‍റ് എഞ്ചിനിയർ കുമാർ പങ്കജിനെ കൊള്ള സംഘം തട്ടിക്കൊണ്ടുപോയി. പ്രധാന തുറമുഖത്തിന് അടുത്തായാണ് ഇന്ത്യൻ കപ്പലിന് നേരെ അക്രമം ഉണ്ടായത്. സഹായം എത്താൻ വൈകിയതായും ദീപക് പറഞ്ഞു

അടിയന്തരമായി സുരക്ഷിതരായി തങ്ങളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കപ്പിന്‍റെ ക്യാപ്റ്റൻ സുനിൽ കുമാർ ഇന്ത്യൻ എംബസിക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News