കൊച്ചിയിൽ തോക്കുകൾ പിടികൂടിയ സംഭവം; 18 പേർ അറസ്റ്റിൽ

കൊച്ചിയിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരിൽ നിന്ന് തോക്കുകൾ പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. 18 പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന്
പിടിച്ചെടുത്ത തോക്കുകൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി.

എ ടി എം ക്യാഷ് ഫില്ലിംഗ് ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ കശ്മീര്‍ സ്വദേശികളില്‍ നിന്ന് 19 തോക്കുകളാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ കൊച്ചി പത്തടിപ്പാലത്തുള്ള എ ടി എം ക്യാഷ് ഫില്ലിംഗ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന കശ്മീര്‍ സ്വദേശികളില്‍ നിന്നാണ് 19 തോക്കുകള്‍ ക‍ഴിഞ്ഞ ദിവസം കളമശ്ശേരി സി ഐ പി ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

ലൈസന്‍സില്ലാത്ത തോക്കുകളാണോ എന്ന സംശയത്തെത്തുടര്‍ന്നായിരുന്നു തോക്കുകൾ പിടിച്ചെടുത്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തി.ഇതെത്തുടര്‍ന്നാണ് ആംസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്.സ്ഥാപനത്തിനെതിരെയും തോക്ക് കൈവശം വെച്ചവര്‍ക്കെതിരെയുമാണ് കേസ്.

ഇതേ സ്ഥാപനത്തിലെ അഞ്ച് ജീവനക്കാരെ ലൈസന്‍സില്ലാത്ത തോക്കുമായി തിരുവനന്തപുരം കരമനയില്‍ നിന്ന് നേരത്തെ പിടികൂടിയിരുന്നു.ഇതെത്തുടര്‍ന്നാണ് പത്തടിപ്പാലത്തെ റീജിയണല്‍ ഓഫീസില്‍ പരിശോധന നടത്തിയത്.സംസ്ഥാനത്തെ മിക്ക ബാങ്കുകളുടെയും എ ടി എം മെഷീനില്‍ പണം നിറയ്ക്കുന്നതിന് കരാറെടുത്തിട്ടുള്ള ദില്ലി ആസ്ഥാനമായ സ്ഥാപനത്തിന് ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെ നല്‍കുന്നത് മുംബൈ ആസ്ഥാനമായ സ്ഥാപനമാണെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News