”എന്റെ പേര് മമ്മൂട്ടി, ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ് ”അന്തം വിട്ട് ശ്രീനിവാസൻ

മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആശംസകളർപ്പിച്ചും അദ്ദേഹത്തോടൊപ്പം പങ്കു വച്ച നിമിഷങ്ങളെക്കുറിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിട്ടുള്ളത്. ഇപ്പോ‍ഴിതാ നടന്‍ ശ്രീനിവാസനും താന്‍ മമ്മൂട്ടിയെ പരിചയപ്പെട്ട നല്ല നിമിഷത്തെക്കുറിച്ച് രസകരമായി അവതരിപ്പിക്കുകയാണ്.

മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ മലയാള സിനിമയിലേക്ക് എത്തുന്നത്. എം.ടി തിരക്കഥ എഴുതിയ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഷൊർണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവം വളരെ രസകരമായാണ് ശ്രീനിവാസൻ പറയുന്നത്.

മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ട ദിവസത്തെക്കുറിച്ചാണ് കൈരളിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിലൂടെ പറയുന്നത്. ശ്രീനിവാസൻ മമ്മൂട്ടിയെക്കുറിച്ച് പറയുന്നു. അവിടെ വെച്ച് സുമുഖനായ ഒരു ചെറുപ്പക്കാരൻ എന്റെ അടുത്ത് വന്നു. ഹലോ മിസ്റ്റർ ശ്രീനിവാസൻ, നിങ്ങൾ മണിമുഴക്കത്തിൽ അഭിനയിക്കാൻ എറണാകുളത്ത് വന്നപ്പോൾ ഞാനും അവിടെ വന്നിരുന്നു.

സംവിധായകനോട് ചാൻസ് ചോദിച്ചെങ്കിലും കിട്ടിയില്ല. നിങ്ങളുടെ വീട് പാട്യത്തല്ലേ, നിങ്ങളുടെ അച്ഛനും അമ്മയും ടീച്ചേർസ് അല്ലെ , മട്ടന്നൂർ എൻ.എസ്.എസ് കോളേജിലല്ലേ നിങ്ങൾ പഠിച്ചത്,യൂണിവേഴ്സിറ്റി തലത്തിൽ ബെസ്റ്റ് ആക്ടർ ആയിട്ടില്ലേ ,നിങ്ങൾ റേഡിയോ നാടകം ചെയ്തിട്ടില്ലേ ഇങ്ങനെ ഒറ്റ ശ്വാസത്തിൽ അയാൾ എന്റെയും എന്റെ കുടുംബത്തിന്റെയും ചരിത്രം പറയുകയാണ് .പിന്നെയാണ് മനസിലായത് ഇയാൾക്ക് മലയാള സിനിമയിലെ പലരുടെയും ചരിത്രം മനഃപാഠമാണെന്ന്. അയാളാണ് പിന്നീട് മലയാളത്തിന്റെ മെഗാസ്റ്റാർ ആയി അറിയപ്പെട്ട മമ്മൂട്ടി.

അന്തം വിട്ടു നിന്ന ശ്രീനിവാസനെ നോക്കി അദ്ദേഹം കൈ നീട്ടി .”എന്റെ പേര് മമ്മൂട്ടി. ഞാൻ ഈ സിനിമയിൽ അഭിനയിക്കാൻ വന്നതാണ്”.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here