എ ആര്‍ നഗര്‍ ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതില്‍ ദുരൂഹത; കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ നടന്നതായി സംശയം

സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം എ ആര്‍ നഗര്‍ ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതില്‍ ദുരൂഹത. തിരുവനന്തപുരം കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ സംശയിക്കുന്നതായി മുന്‍ മന്ത്രി കെ ടി ജലീല്‍

2020 സെപ്റ്റംബർ 18-നാണ് വേങ്ങര എആര്‍ നഗര്‍ ബാങ്കില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. സ്വര്‍ണക്കടത്ത്- അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു ലക്ഷ്യം. വേങ്ങര, പരപ്പനങ്ങാടി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍, ഓഫിസ് ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്. ബാങ്ക് സെക്രട്ടറിയ്ക്ക് പരിശോധനയ്ക്കായി കത്ത് നല്‍കിയെങ്കിലും അനുമതി നല്‍കിയില്ല.

അന്നുതന്നെ ഇക്കാര്യങ്ങള്‍ കാണിച്ച് ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് അന്വേഷണം തടസ്സപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കെ ടി ജലീൽ ആരോപിച്ചിരുന്നു.കഴിഞ്ഞ 10 വര്‍ഷത്തില്‍ മാത്രം 1021 കോടിയുടെ കള്ളപ്പണ ഇടപാടുകള്‍ ബാങ്കില്‍ നടന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ ബിനാമി ഇടപാടുകളും മകന്‍ ആഷിഖിന്റെ കള്ളപ്പണ നിക്ഷേപവും പുറത്തുവന്നതോടെ മുസ്ലിം ലീഗ് നേതൃത്വം കുരുക്കിലായി. സംസ്ഥാന വൈസ്പ്രസിഡന്റ് വി കെ അബ്ദുല്‍ഖാദര്‍ മൗലവിയ്ക്ക് രണ്ടുകോടിയുടെ അനധികൃത നിക്ഷേപവും മറ്റൊരു വൈസ്പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ രണ്ടത്താണിയ്ക്ക് നിയമ വിരുദ്ധമായി വായ്പ നല്‍കിയതും അന്വേഷണത്തില്‍ പുറത്തുവന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News