ഒടുവിൽ കർഷകർക്ക് മുന്നിൽ മുട്ട് മടക്കി; അനുനയ നീക്കവുമായി ഹരിയാന സർക്കാർ

കർഷകർക്ക് മുന്നിൽ മുട്ട് മടക്കി ഹരിയാന സർക്കാർ. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് ഹരിയാന സർക്കാർ അറിയിച്ചു. കർണാലിൽ നടക്കുന്ന മഹാപഞ്ചായത്തിൽ നിന്നും കർഷകർ പിന്മാറത്ത സാഹചര്യത്തിലാണ് കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹരിയാന സർക്കാർ രംഗത്തെത്തിയത്. ഹരിയാനയ്ക്ക് പിന്നാലെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കർഷക മഹാ പഞ്ചായത്ത് നടത്തുമെന്നും കർഷക സംഘടനകൾ അറിയിച്ചു.

കർണാലിലെ കർഷക മഹാപഞ്ചായത്തിൽ നിന്നും കർഷകർ പിന്മാറാത്ത സാഹചര്യത്തിലാണ് കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹരിയാന സർക്കാർ രംഗത്തെത്തിയത്. കർഷക നേതാക്കളുമായി ചർച്ചക്ക് തയ്യാറാണെന്ന് ഹരിയന സർക്കാർ അറിയിച്ചു.

കർണാലിൽ ഓഗസ്റ്റ് 28 ന് നടന്ന പൊലീസ് ലാത്തിച്ചാർജിൽ കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയ എസ് ഡി എം ആയുഷ് സിൻഹയ്ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്നും മരിച്ച കർഷകനും പൊലിസ് ലാത്തി ചാർജിൽ പരിക്കേറ്റ കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇക്കാര്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി മഹാ പഞ്ചായത്ത് ചേർന്നത്. കർണാലിലെ മിനി സെക്രട്ടറിയേറ്റ് കർഷകർ ഉപരോധിക്കാൻ തീരുമാനിച്ചതോടെയാണ് അനുനയ നീക്കവുമായി ഹരിയന സർക്കാർ മുന്നോട്ട് വന്നത്. മഹാ പഞ്ചായത്തിന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നെങ്കിലും ആയിരകണക്കിന് കർഷകരാണ് മഹാപഞ്ചായത്തിൽ പങ്കെടുക്കുവാൻ കർണാലിൽ എത്തിച്ചേർന്നത്.

സുരക്ഷ കണക്കിലെടുത്ത് 80 കമ്പനി പൊലീസിനെയും കേന്ദ്ര സേനയേയും കർണ്ണാലിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.കർണ്ണാലിലടക്കം ആറ് ജില്ലകളിൽ ഹരിയന സർക്കാർ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ഹരിയാനയ്ക്ക് പിന്നാലെ രാജസ്ഥാനിലും കിസാൻ മഹാ പഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കിസാൻ മോർച്ച. ഈ മാസം 15നാണ് ഇവിടെ മഹാ പഞ്ചായത്ത് നടത്തുക. ഛത്തീസ്ഗഡിലും ഈ മാസം 29ന് മഹാ പഞ്ചായത്ത് ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News