അഫ്ഗാനിൽ അധികാര വടംവലി; തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന. താലിബാനിൽ ഉൾപ്പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് താരതമ്യേന സുപരിചിതനല്ലാത്ത രണ്ടാംനിര നേതാവ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമെന്ന വാർത്ത പുറത്തുവരുന്നത്.

താലിബാന്‍റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ശൂരയുടെ അധ്യക്ഷനാണ് നിലവിൽ ഹസന്‍ അഖുന്‍ദ്. പഴയ തലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു. യുഎന്നിന്റെ ഭീകരരുടെ പട്ടികയിലും അഖുൻദയുടെ പേരുണ്ട്. താലിബാൻ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻഡസാദായാണ് ഹസൻ അഖുൻദിന്റെ പേര് നിർദേശിച്ചത്.

എന്നാൽ താലിബാൻ സംഘം കാബൂൾ പിടിച്ചെടുത്തിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും ഭരണത്തലവനെ നിശ്ചയിക്കാൻ സാധിക്കാത്ത പ്രതിസന്ധിയിലായിരുന്നു താലിബാൻ. ഇതോടെയാണ് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് തലപ്പത്ത് എത്തിയേക്കുമെന്ന സൂചന വന്നത്.

അതേസമയം, മുല്ല അബ്ദുൽ ഗനി ബറാദറുടെ നേതൃത്വത്തിലുള്ള താലിബാൻ ദോഹ യൂണിറ്റ്, കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഹഖാനി നെറ്റ്‌വർക്ക്, കാണ്ഡഹാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു താലിബാൻ യൂണിറ്റ് എന്നിവർ തമ്മിലുള്ള അധികാര വടംവലിയാണ് സർക്കാർ രൂപീകരണം വൈകിക്കുന്നതെന്നാണ് റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News