കർഷകരുമായി ഹരിയന സർക്കാർ നടത്തിയ അനുനയ ചർച്ച പരാജയം

കർഷകരുമായി ഹരിയന സർക്കാർ നടത്തിയ അനുനയ ചർച്ച പരാജയം. കർണാലിലെ കർഷക മഹാപഞ്ചായത്തിൽ നിന്നും കർഷകർ പിന്മാറത്ത സാഹചര്യത്തിലാണ് കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹരിയാന സർക്കാർ രംഗത്തെത്തിയത്. 11ഓളം കർഷക നേതാക്കളുമായി ഹരിയാന സർക്കാർ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.

കർണാലിൽ ഓഗസ്റ്റ് 28 ന് നടന്ന പൊലീസ് ലാത്തിച്ചാർജിൽ കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയ എസ് ഡി എം ആയുഷ് സിൻഹയ്ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്നും മരിച്ച കർഷകനും പൊലിസ് ലാത്തി ചാർജിൽ പരിക്കേറ്റ കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി മഹാ പഞ്ചായത്ത് ചേർന്നത്.കടുത്ത സുരക്ഷ സന്നാഹം ഒരുക്കിയിട്ടും കർഷകർ മഹാപഞ്ചായത്തിൽ നിന്നും പിന്മാറാഞാതോടെ യാണ് ചർച്ചയുമായി സർക്കാർ മുന്നോട്ട് വന്നത്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിന് സാധിച്ചില്ല. ഇതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷകരുടെ നീക്കം.

തുടർ സമര പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും ഹരിയാനയിൽ കർഷക സമരം ശക്തമാക്കുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. ഹരിയാനയ്ക്ക് പിന്നാലെ രാജസ്ഥാനിലും കിസാൻ  മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കിസാൻ മോർച്ച. ഈ മാസം 15നാണ് ഇവിടെ മഹാ പഞ്ചായത്ത് നടത്തുക. ഛത്തീസ്ഗഡിലും ഈ മാസം 29ന് മഹാ പഞ്ചായത്ത് ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News