പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ച കേസിൽ പ്രതി പിടിയിൽ

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ച കേസിൽ പ്രതി പിടിയിൽ. പീരുമേട് കരടിക്കുഴി സ്വദേശി സുനിൽ കുമാറാണ് പിടിയിൽ ആയത്. ഇന്നലെയാണ് ഇയാൾ അയൽവാസിയായ പെൺകുട്ടിയുടെ വീട്ടിൽ കയറി മുടി മുറിച്ചത്.

പീരുമേട് സ്വദേശിയായ 19കാരിക്ക് നേരെയാണ് ആക്രമണം. തിങ്കളാഴ്ച പകൽ ആയിരുന്നു സംഭവം. എസ്റ്റേറ്റ് ലയത്തിലെ പെൺകുട്ടിയുടെ വീട്ടിൽ കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് കയറിവന്ന സുനിൽ എന്നയാളാണ് അക്രമം നടത്തിയത്.

തനിച്ചായിരുന്നതിനാൽ ഭയന്നു പോയ പെൺകുട്ടി പ്രതിരോധത്തിനായി കത്രിക എടുത്തെന്നും ഈ കത്രിക പിടിച്ചു വാങ്ങിയ സുനിൽ പെൺകുട്ടിയെ ബലമായി പിടിച്ചു നിർത്തി മുടി മുറിച്ചു മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു. പെൺകുട്ടി ബഹളം കൂട്ടിയതോടെ ഇയാള്‍ ഓടി മറഞ്ഞു.

മുൻപു പല തവണ ഇതേപോലെ സമീപിച്ചതായും അപ്പോഴൊക്കെ നിരസ്സിച്ചിരുന്നെന്നും പെൺകുട്ടി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. സുനിലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News