സംസ്ഥാനത്ത് രാത്രികാല കർഫ്യൂവും ഞായർ ലോക്ക്ഡൗണും പിൻവലിച്ചു

സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന രാത്രികാല കർഫ്യൂ നിയന്ത്രണങ്ങളും ഞായർ ലോക്ക്ഡൗണും പിൻവലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കർഫ്യൂവും ലോക്ക്ഡൗണും പിൻവലിച്ചതോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സാധാരണ ജീവിതത്തിലേക്ക് കേരളം തിരിച്ചെത്തുകയാണ്.

സംസ്ഥാനത്ത് കടുത്ത കൊവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയിൽ 75 ശതമാനം പേ‍ർ ആദ്യഡോസ് വാക്സീൻ സ്വീകരിച്ച സാഹചര്യത്തിൽ വാക്സീനേഷൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രമുഖ ആരോ​ഗ്യവിദ​ഗ്ദ്ധരുമായി സംസ്ഥാനസർക്കാർ നടത്തിയ യോ​ഗത്തിൽ നിർദേശമുയർന്നിരുന്നു.

അതേസമയം, സംസ്ഥാനത്തെ കോളേജുകൾ തുറന്ന് പ്രവർത്തിക്കുമെന്നും,അവസാന വർഷ ക്ലാസുകൾ മാത്രമായിരിക്കും ആരംഭിക്കുക.   ഇതുമായി ബന്ധപ്പെട്ട് മുഴുവൻ അധ്യാപകരും വാക്സിനേഷൻ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ അധ്യാപകർക്ക് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here