സ്വർണ വ്യാപാരികളുമായി തർക്കത്തിനില്ലെന്ന്; മുഖ്യമന്ത്രി

സ്വർണ വ്യാപാരികളുമായി തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായി നികുതി അടക്കാത്തവർ അങ്കലാപ്പിലാകുമെന്നും നികുതി കൃത്യമായി അടക്കുന്നവർക്ക് യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും നികുതി അടക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ആരെയും ഉപദ്രവിക്കാൻ അല്ല പകരം നിയമത്തിൽ നിന്ന് വഴിമാറി പോകുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ സ്വര്‍ണകടകളിൽ ജി എസ് ടി പരിശോധന നിർബന്ധമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സ്വർണ വ്യാപരികൾ രംഗത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News