കർണാലിൽ സംഘർഷം; കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗം

കർണാലിൽ പൊലീസും കർഷകരും തമ്മിൽ വീണ്ടും സംഘർഷം ശക്തം. കർഷക മഹാപഞ്ചായത്തിന് എതിരെ ഹരിയാന പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ പ്രതിഷേധിച്ച് കർഷകർ മിനി സെക്രട്ടേറിയേറ്റ് വളഞ്ഞിട്ടുണ്ട്. അനശ്ചിത കാലത്തേക്ക് മിനി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു.

അതേസമയം,കർണാലിലെ കർഷക മഹാപഞ്ചായത്തിൽ നിന്നും കർഷകർ പിന്മാറാത്ത സാഹചര്യത്തിലാണ് കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹരിയാന സർക്കാർ നടത്തിയ അനുനയ ചർച്ച പരാജയപെട്ടിരുന്നു. കർണാലിലെ കർഷക മഹാപഞ്ചായത്തിൽ നിന്നും കർഷകർ പിന്മാറത്ത സാഹചര്യത്തിലാണ് കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹരിയാന സർക്കാർ രംഗത്തെത്തിയത്. 11ഓളം കർഷക നേതാക്കളുമായി ഹരിയാന സർക്കാർ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.

ഹരിയാനയിൽ കർഷക സമരം ശക്തമാക്കുമെന്നും ഹരിയാനയ്ക്ക് പിന്നാലെ രാജസ്ഥാനിലും കിസാൻ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കിസാൻ മോർച്ച. ഈ മാസം 15നാണ് ഇവിടെ മഹാ പഞ്ചായത്ത് നടത്തുക. ഛത്തീസ്ഗഡിലും ഈ മാസം 29ന് മഹാ പഞ്ചായത്ത് ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News