മനസ്സുനിറച്ച ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

തന്റെ ജന്മദിനത്തിൽ ആശംസകളറിയിച്ച എല്ലാവർക്കും നന്ദിയറിയിച്ച് മമ്മൂട്ടി. തന്റെ ഫേസ്ബുക്കിലൂടെയാണ് മെഗാസ്റ്റാർ ആശംസകൾ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞത്.

“ഒരു കുടുംബം പോലെ കണ്ട് പിറന്നാൾ ദിനത്തിൽ ഒപ്പം നിന്നവർക്ക് എന്റെ ആത്മാർത്ഥമായ നന്ദി പങ്കുവയ്ക്കുന്നു. ഇന്ന് എനിക്ക് ലഭിച്ച എല്ലാ സ്നേഹവും പതിന്മടങ്ങായി തിരികെ തരുന്നു. കഴിയുന്നിടത്തോളം കാലം നിങ്ങളെ എല്ലാവരെയും രസിപ്പിക്കാന്‍ സാധിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നെ വ്യക്തിപരമായി അറിയാവുന്നവർ മുതൽ എന്നെ കണ്ടിട്ടില്ലാത്തവർ വരെ അവരുടെ സ്നേഹം അറയിച്ചു, ഇതെല്ലാം എന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

“മുഖ്യമന്ത്രി മുതല്‍ നിരവധി നേതാക്കള്‍. അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ തുടങ്ങി സിനിമാ മേഖലയിലുള്ളവര്‍. മാധ്യമ പ്രവർത്തകർ, പ്രസിദ്ധീകരണങ്ങൾ, ചാനലുകൾ, രാജ്യത്തെമ്പാടുമുള്ള പ്രേക്ഷകരും സിനിമ പ്രേമികളും അവരുടെ സ്നേഹം എല്ലാത്തരത്തിലും അറിയിച്ചു എന്നതാണ് എന്നെ ഏറ്റവും അധികം സ്പര്‍ശിച്ചത്,” മമ്മൂട്ടി ഫെയ്സ്ബുക്കില്‍ എഴുതി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ലോക സിനിമയ്ക്ക് മുമ്പിൽ അഭിമാനത്തോടെ പറയാൻ മലയാളക്കരയ്ക്ക് കിട്ടിയ മഹാസൗഭാഗ്യം പകർന്നാട്ടത്തിന്‍റെ അമരക്കാരന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് സിനിമാരംഗത്തെ നിരവധി പ്രമുഖരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

എത്ര കഥാപാത്രങ്ങൾ, എത്രയെത്ര വേഷപ്പകർച്ചകൾ, എത്ര അംഗീകാരങ്ങൾ. എഴുപത് വർഷത്തിൽ അമ്പത് വർഷവും അഭിനയിച്ച മഹാജീവിതം. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടേയും ഹൃദയത്തെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് പകർന്നാടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News