കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് നടപ്പാക്കി വനംവകുപ്പ്

ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് കൊല്ലം ജില്ലയില്‍  ആദ്യമായി  വനംവകുപ്പ് നടപ്പാക്കി.കൊല്ലം പത്തനാപുരം ഫോറസ്‌റ്റ് സ്റ്റേഷന്‍റെ പരിധിയിലുളള പുന്നല ചാച്ചിപ്പുന്ന, കണ്ണംങ്കര ഭാഗങ്ങളില്‍ ക്യഷിനാശം വരുത്തിയ രണ്ട് പന്നികളെയാണ് ഇന്നലെ രാത്രി  വെടിവെച്ച് കൊന്നത്.

പന്നി ഉൾപ്പെടെ വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുംമ്പോൾ വേണ്ടുന്ന നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുള്ള സാഹചര്യത്തിലാണ് വനംവകുപ്പ് നേരിട്ട് പന്നികളെ വകവരുത്താൻ തയ്യാറായിരിക്കുന്നത്. വരും ദിവസങ്ങളില്‍ രാത്രിയും പകലുമായി നടപടി തുടരാനാണ് അധികൃതരുടെ തീരുമാനം.

പന്നികൾ വിള നശിപ്പിക്കുന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷക്കർക്കുണ്ടാക്കുന്നത്. പന്നി ശല്യത്തിൽ മിക്ക കർഷകരും കൃഷി ഉപേക്ഷിക്കേണ്ടുന്ന സാഹചര്യവും ഉണ്ട്. പന്നികളെ വെടിവെക്കുന്നതിനായി ആയുധധാരികളായ ദൗത്യ സംഘത്തെ നിയോഗിച്ചതായി ഡിഎഫ്ഒ എ.ഷാനവാസ് അറിയിച്ചു. പത്തനാപുരം റേഞ്ച്  ഓഫീസര്‍ ബി.ദിലീഫ്, പുന്നല ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എ.നിസാം, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.മുരളി, ഉദ്യോഗസ്ഥരായ കെ.ശ്യാംകുമാര്‍,പൂജാ പ്രസന്നന്‍,അമ്പിളി, എസ്‌.ശ്രീകുമാര്‍, സുധാകരന്‍ തുടങ്ങിയവർ നേത്യത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here