ഭീമ കൊറേഗാവ് കേസ്; റോണ വില്‍സന് രണ്ടാഴ്ചത്തേക്ക് ഉപാധികളോടെ ഇടക്കാല ജാമ്യം

ഭീമ കോറോഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മലയാളി ആക്ടിവിസ്റ്റ് റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഇടക്കാല ജാമ്യം അനുവദിച്ചത്.

അതേസമയം, കേരളത്തിലേക്കുള്ള യാത്രയിലെ വിവരങ്ങൾ റോണ വിൽസൺ എന്‍ഐഎ എസ്പിയെ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.

പിതാവ് മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് റോണാ വില്‍സണ്‍ കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 18നാണ് അദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. ഒരുമാസം നീളുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് റോണ വില്‍സണ്‍ ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റോണ വില്‍സണെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറി. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ നരേന്ദ്ര മോദിയെ അപായപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദില്ലിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News