കർണാലിൽ കർഷകരുടെ മിനി സെക്രട്ടേറിയേറ്റ് ഉപരോധം പുരോഗമിക്കുന്നു

ഹരിയാനയിലെ കർണാലിൽ കർഷകരുടെ മിനി സെക്രട്ടേറിയേറ്റ് ഉപരോധം പുരോഗമിക്കുന്നു. അനശ്ചിത കാലത്തേക്ക് മിനി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്നു കർഷക സംഘടനകൾ ഇന്നലെ പ്രഖ്യാപിച്ചത് ആണ്. ഹരിയാനയിലെ മറ്റ് ജില്ലകളിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ കർണാലിൽ എത്തിയിട്ടുണ്ട്.

ആഗസ്റ്റ് ഇരുപത്തി എട്ടിലെ ലാത്തി ചാർജിന് നിർദ്ദേശം നൽകിയ ആയുഷ് സിൻഹയ്ക്ക് എതിരെ നടപടി വേണമെന്നും പൊലീസ് അക്രമത്തിൽ പരുക്കേറ്റ കർഷകർക്ക് നഷ്ടപരിഹാരം നൽകണം എന്നും ആവശ്യപ്പെട്ട് ആണ് കർണാലിൽ കർഷകർ സമരം ചെയ്യുന്നത്.

സമാധാനപരമായി നടക്കുന്ന മഹാ പഞ്ചായത്തിനു നേരെ ഇന്നലെ ഹരിയാന പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും നിരവധി കർഷകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടത് ഇല്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.

അതേസമയം മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഒക്ടോബർ രണ്ടാം വാരം കർഷക മഹാ പഞ്ചായത്ത് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News