സൗദിയില്‍ പ്രവേശിക്കുന്നതിന് യു എ ഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കി

യു എ ഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതിന് നിലവില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും വഴി സൗദിയില്‍ പ്രവേശിക്കാവുന്നതാണ്.

ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് പൗരന്മാര്‍ക്ക് സൗദി അനുമതി നല്‍കിയിട്ടുമുണ്ട്. യു എ ഇയിലും അര്‍ജന്റീനയിലും ദക്ഷിണാഫ്രിക്കയിലും കൊറോണ വ്യാപനം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് എടുത്തുകളയാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News