കേരളത്തിലേയ്ക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍

കേരളത്തിലേയ്ക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജനങ്ങളോട് കര്‍ണ്ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കര്‍ണ്ണാടകയില്‍ തൊഴിലെടുക്കുകയോ പഠിക്കുകയോ ചെയ്യുന്നവര്‍ നിലവില്‍ കേരളത്തിലാണെങ്കില്‍ ഒക്ടോബര്‍ വരെ അവിടെ തന്നെ തുടരാനാവശ്യപ്പെടണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

അതേസമയം കോഴിക്കോട് നിപയുടെ ഉറവിടം കണ്ടെത്താനായി കാട്ടു പന്നികളെയും പരിശോധിക്കാനൊരുങ്ങുന്നു. വനം വകുപ്പിന്റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് കാട്ടുപന്നികളുടെ സാമ്പിളുകള്‍ ശേഖരിക്കും. കോഴിക്കോട് ജില്ലയില്‍ രണ്ടാമതും നിപ റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News