സംസ്ഥാനത്ത് നിപ രോഗലക്ഷണമുണ്ടായിരുന്ന 20 പേരുടെ ഫലവും നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇനി അറിയാനുള്ളത് 21 പേരുടെ പരിശോധനാഫലമാണ്. ഇതുവരെ പരിശോധിച്ച 30 പേരുടെയും ഫലങ്ങള്‍ നെഗറ്റീവായെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഭോപ്പാലില്‍ നിന്നുള്ള എന്‍ ഐ വി സംഘം രണ്ട് ദിവസത്തിനകം കോഴിക്കോടെത്തും. വീടുകള്‍ കയറിയുള്ള വിവരശേഖരണം ഫലപ്രദമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രശ്നങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാര്‍ ജില്ലയില്‍ തുടരുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉറവിടം കണ്ടെത്തുന്നതിന് മൃഗങ്ങളുടെയും പക്ഷികളുടെയും പരിശോധനക്ക് യാതൊരുവിധ തടസവുമില്ലെന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രന് വ്യക്തമാക്കുന്നത്. ഇതിന് നിയമപരമായ ഉത്തരവ് ആവശ്യമെങ്കില്‍ അതും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കുട്ടികളില്‍ ആദ്യമായി നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കി. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലും കോഴിക്കോട് ഐ എം സി എച്ചിലും പ്രത്യേക വാര്‍ഡ്, ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മസ്തിഷ്കജ്വര ലക്ഷണങ്ങളുള്ള കുട്ടികളില്‍ നിപ പരിശോധന നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here