തൃശ്ശൂരില്‍ മകന്റെ അടിയേറ്റ് അച്ഛനും അമ്മയും മരിച്ചു

തൃശൂര്‍ അവിണിശ്ശേരി ഏഴുകമ്പനിക്ക് സമീപം മകന്റെ അടിയേറ്റ് മാതാപിതാക്കള്‍ മരിച്ചു. തങ്കമണി, രാമകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. രാമകൃഷ്ണന്‍ ഇന്നലെയും, തങ്കമണി ഇന്ന് രാവിലെയുമാണ് മരിച്ചത്. മകന്‍ പ്രദീപ് മാതാപിതാക്കളെ മഴുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതായും നാട്ടുകാര്‍ പറയുന്നു. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News