യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ വീണ്ടും വിവാദം

യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ വീണ്ടും വിവാദം. നഗരസഭ നടത്തിയ താൽക്കാലിക നിയമനങ്ങള്‍ അനധികൃതമാണെന്നും പിരിച്ചുവിടണമെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറി.

പണക്കി‍ഴി വിവാദത്തിനും തെരുവുനായ്ക്കളെ കൂട്ടത്തൊടെ കൊന്നൊടുക്കിയ സംഭവത്തിന് പിന്നാലെ നിയമന വിവാദ കുരുക്കിലും അകപ്പെട്ടിരിക്കുകയാണ് തൃക്കാക്കര നഗരസഭ. ഒരു മാസം മുമ്പ് നഗരസഭ നടത്തിയ 24 താൽക്കാലിക നിയമനങ്ങള്‍ അനധികൃതമാണെന്നാണ് കണ്ടെത്തല്‍. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നഗരസഭ താൽക്കാലിക ജീവനക്കാരെ നിയമച്ചതെന്നും നിയമനം റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസറും ഇക്കാര്യം നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. നാല് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നാല് ഓവര്‍സിയര്‍മാര്‍, 15 ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിവരുടെ നിയമനമാണ് ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തിയത്.

അതേസമയം, നഗരസഭയില്‍ മുമ്പുണ്ടായിരുന്നവരെ കൊവിഡ് കാലത്ത് പിരിച്ചുവിട്ട ശേഷമായിരുന്നു പുതിയ നിയമനം. ഇതിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കളക്ടര്‍ക്കും എംപ്ലോയ്മെന്‍റ് ഓഫീസര്‍ക്കും പരാതി നല്‍കി. ഈ പരാതിയിന്മേലാണ് നഗരസഭയിലെ ഫയലുകള്‍ പരിശോധിച്ചും വിവരങ്ങള്‍ ശേഖരിച്ചും നിയമനങ്ങള്‍ അനധികൃതമെന്ന് കണ്ടെത്തിയത്. എംപ്ലോയ്മെന്‍റ്, കുടുംബശ്രീ തുടങ്ങിയ ഏജന്‍സികള്‍ നിന്ന് മാത്രമേ താൽക്കാലിക നിയമനം നടത്താവൂവെന്നാണ് ചട്ടം. ഇത് മറികടന്നാണ് യുഡിഎഫ് ഭരണസമിതി കൂടിക്കാ‍ഴ്ച പോലും നടത്താതെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News